ഏത് മേഖലയിലെ പ്രവര്‍ത്തനത്തിനും, പഠനവും പരിശീലനവും ഇന്ന് അനിവാര്യമാണ്. അതാത് മേഖലയില്‍ തെറ്റ് പറ്റാതിരിക്കുവാനും, മികവ് തെളിയിക്കുവാനും, എല്ലാവരും ആവശ്യമായതില്‍ കൂടുതല്‍ പഠിക്കുകയും ലഭ്യമായ ഏറ്റവും നല്ല പരിശീലനം നേടുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. കാരണം എല്ലാ മേഖലയിലും മത്സരം അതി ശക്തമാണ്. “അര്‍ഹത ഉള്ളതിന്റെ അതിജീവനം” ഇന്ന് ചോദ്യം ചെയ്യപ്പെടാത്ത പ്രമാണമായി മാറിയിരിക്കുന്നു.
എന്നാല്‍, സ്വന്തം ജീവിതത്തെക്കുറിച്ച് ഇങ്ങനെ ഒരു കാഴ്ചപ്പാട് നമുക്കുണ്ടോ? ജീവിതം നന്നായി നയിക്കാന്‍ പഠനവും, പരിശീലനവും അനിവാര്യമാണ് എന്ന് നമുക്ക് തോന്നിയിട്ടുണ്ടോ?. തൊഴില്‍ മേഖലയ്ക്കും, അതുവഴി സാമ്പത്തിക നേട്ടത്തിനും, നാം കൊടുക്കുന്ന പ്രാധാന്യം എന്തുകൊണ്ട് സ്വന്തം ജീവിതത്തിന് കൊടുക്കുന്നില്ല?. തൊഴില്‍ മേഖലയില്‍ നമ്മേക്കാള്‍ മിടുക്കരായവര്‍ ഉണ്ടെങ്കില്‍ തൊഴില്‍ സാധ്യത കുറയും. തന്മൂലം സാമ്പത്തിക നേട്ടവും കുറയും. ഇത് രണ്ടും പുറമേനിന്നും ആര്‍ക്കും നോക്കിക്കാണാവുന്നതും, അളക്കാവുന്നതുമാണ്, അതിനാലായിരിക്കണം നമ്മള്‍ അതിന് അധിക പ്രാധാന്യം നല്‍കുന്നത്.
എന്നാല്‍ സ്വന്തം ജീവിതം എങ്ങിനെ നന്നായി നയിക്കണം എന്ന് ഒരു ബാഹ്യ ശക്തി നമ്മെ ഓര്‍മ്മപ്പെടുത്തുന്നില്ല. ആയതുകൊണ്ട്, അത് ഒരു അനിവാര്യതയായി ഗണിക്കപ്പെടുന്നില്ല. ഫലം നമ്മള്‍ കണ്ടും കേട്ടും ശീലിച്ചത് തെറ്റും ശരിയും മനസ്സിലാക്കാതെ , മനസ്സിലായാല്‍ പോലും നിസ്സഹായതയോടെ, നാം സ്വന്തം ജീവിതത്തില്‍ അത് പകര്‍ത്തുന്നു. അനന്തര ഫലം ജീവിതത്തിന്റെ സങ്കീര്‍ണ്ണതയില്‍ നാം പകച്ച് നില്‍ക്കേണ്ടി വരുന്നു. മോഹങ്ങള്‍ സഫലമാകാത്തതിനാല്‍ ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിക്കുന്നു.
സ്വന്തം ജീവിതം അളക്കാന്‍ മാപിനി ഇല്ല. മറ്റുള്ളവരുടെ ജീവിത നോക്കി നാം നമ്മെ അളക്കുന്നു. ഇത് ഉള്ള പ്രശ്നങ്ങളെ അധികരിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ. പഠിക്കുന്നതും, വിജയിക്കുന്നതും ജോലി സമ്പാദിക്കുന്നതും അതുവഴി സാമ്പത്തികവും, സാമൂഹികവുമായ മാന്യത ഉറപ്പുവരുത്തുന്നതുമെല്ലാം നല്ലൊരു ജീവിതം ലക്ഷ്യം വച്ചാണ്. എന്നാല്‍ അത് ലഭിക്കുന്നുണ്ടോ?. ഇല്ലെങ്കില്‍ എവിടെയോ ഒരു കുഴപ്പമുണ്ട് !. അതെവിടെയാണ് ? ഒന്ന് മനസ്സിരുത്തി ചിന്തിച്ച് നോക്കൂ. സ്വന്തം ജീവിതത്തിന് വേണ്ട പഠനവും, പരിശീലനവും നാം ആര്‍ജ്ജിക്കണം. അതിന് സഹായിക്കുന്നതാണ് സൈക്കോ തെറാപ്പിയും, കൌണ്‍സിലിങ്ങും. മനശാസ്ത്ര ജാലകം നിങ്ങള്‍ക്കായ് ആധുനിക സാഹചര്യം മനസ്സിലാക്കി ടെലഫോണ്‍, ഇന്റര്‍നെറ്റ് കൌണ്‍സിലിങ്ങ് ലഭ്യമാക്കിയിരിക്കുന്നു.
നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിങ്ങളുടെ ഐഡന്റിറ്റിയ്ക്ക് ഭംഗമേല്‍ക്കാതെ പരിഹരിക്കുവാന്‍ മനശാസ്ത്ര ജാലകം സഹായിക്കുന്നു. കൌണ്‍സിലിങ്ങ് രഹസ്യങ്ങള്‍ കൌണ്‍സിലിങ്ങിന്റെ ധാര്‍മ്മികത അനുസരിച്ച് രഹസ്യമായി സൂക്ഷിക്കുന്നതാണ്. മാത്രവുമല്ല, നേരിട്ട് ചര്‍ച്ച ചെയ്യുവാനും, ഉപദേശം തേടുവാനും മടിക്കുന്ന ജീവിതത്തെ സംബന്ധിക്കുന്ന ഏത് കാര്യവും ശാസ്ത്രീയമായി ചര്‍ച്ച ചെയ്യുവാനും, പരിഹാരം കാണുവാനുമുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്ന മനശാസ്ത്ര ജാലകം ഉപയോഗപ്പെടുത്തുക.
e-mail : manasahaya@gmail.com
നിങ്ങള്‍ പ്രയാസത്തിലാണോ?
- അപകര്‍ഷതാബോധം
- കുറ്റബോധം
- പരാജയ ഭീതി
- ദേഷ്യം
- ഉറക്കക്കുറവ്
- വഴക്കുണ്ടാക്കുന്ന പ്രവണത
- നിര്‍ബന്ധ ബുദ്ധി
- ബന്ധങ്ങളില്‍ പരാജയം
- ആവര്‍ത്തിക്കുന്ന അബദ്ധങ്ങള്‍
- ഒറ്റപ്പെടല്‍
- ഏകാഗ്രതക്കുറവ്
- അമിതാശ്രയത്വം
- തീരുമാനമെടുക്കുവാന്‍ പ്രയാസം
- എന്ത് ചെയ്യണമെന്ന് അറിയായ്ക
- തുറന്ന് പറയുവാന്‍ കഴിയായ്ക
- മരുന്ന് കഴിച്ചിട്ടും മാറാത്ത ശാരീരിക പ്രശ്നങ്ങള്‍.
നിങ്ങളുടെ പ്രയാസങ്ങള്‍ തെറാപ്പിസ്റ്റുമായി പങ്കുവയ്ക്കൂ... പരിഹാര മാര്‍ഗ്ഗം കണ്ടെത്തൂ... ജീവിതം സുഗമമാക്കൂ...
e-mail : manasahaya@gmail.com